തൃശൂര്‍: തുടര്‍ച്ചയായ അവധി ദിനങ്ങള്‍ എത്തിയതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്കും റെക്കോഡ് വരുമാനവും. നിരവധി വഴിപാടുകള്‍ വഴി തിങ്കളാഴ്ച മാത്രം 75.10 ലക്ഷം രൂപയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ലഭിച്ചത്. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ എത്തിയതോടെ ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ രാത്രി വരെ ദര്‍ശനത്തിന് വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
ഞായറാഴ്ച 3 വിവാഹങ്ങള്‍ മാത്രമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത്. 722 കുട്ടികള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചോറൂണ് നടന്നു. ക്യു നില്‍ക്കാതെ ദര്‍ശനം നടത്താവുന്ന നെയ് വിളക്ക് 1000 രൂപയുടെ വഴിപാട് 1484 പേരും 4500 രൂപയുടെ വഴിപാട് 132 പേരും നടത്തുകയും ചെയ്തു എന്ന് അധികൃതര്‍ പറയുന്നു.