അഞ്ഞുർകുന്ന് ശിവ സുബ്രഹ്മണ്യ ക്ഷേത്രം.
ഏതാണ്ട് 1400 കൊല്ലത്തെ പഴക്കം അവകാശപ്പെടുന്ന സുബ്രഹ്മണ്യ ക്ഷേത്രം. ദ്വിതല വട്ട ശ്രീകോവിൽ , കിഴക്കോട്ട് ദർശനം. ശ്രീകോവിലിന്റെ പുറത്തെ അന്തരാളതിൻ്റെ തെക്കേ ഭാഗത്ത് ഒരു ഗണപതി പ്രതിഷ്ഠ ഉണ്ട്, തൃപ്പൂണിത്തുറയിൽ പോലെ തന്നെ ഇവിടെയും തെക്കോട്ട് ആഭിമുഖ്യം ആയിട്ടാണ് ഗണപതി.
നമസ്കാരം മണ്ഡപത്തിന്റെ തറ മാത്രമേ ഇപ്പൊൾ ബാക്കിയുള്ളൂ. പുറംമതിലും പല സ്ഥലത്തും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നു. ടിപ്പുവിന്റെ പടയോട്ടം ഇവിടെയും നാശനഷ്ടം വിതച്ചട്ടുണ്ട് എന്ന് കരുതുന്നു. 1953യില് പൂങ്ങാട്ട് അടക്കമുള്ള നാല് ഊരന്മ ഇല്ലക്കാർ ഈ ക്ഷേത്രം കൊച്ചി ദേവസം ബോർഡിനെ ഏൽപ്പിച്ചു.
ഇതിനോടു സ്വല്പം തെക്ക് മാറി ഒരു ശിവ ക്ഷേത്രവും ഉണ്ട്. സൂബ്രമണ്യ പ്രതിഷ്ഠയുടെ ഉഗ്രശക്തി കുറക്കാൻ വേണ്ടി പിൽകാലത്ത് ( 14-15 നൂറ്റാണ്ടിൽ) പണിതീർത്തതായിട്ട് വിശ്വസിക്കുന്നു.
സംസ്കൃത പണ്ഡിതൻ കൈകുലങ്ങര രാമ വാരിയർ ഇവിടെ ഭജനം ഇരുന്നിട്ടുണ്ട്.
സ്ഥലം : Subramanya Temple